മദ്യപ സംഘത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, February 25, 2020

കൊല്ലം: പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് ചക്കുവരയ്ക്കല്‍ താഴത്ത് മലയില്‍ ഷൈനി ഭവനില്‍ ബാബുന്റെ മകന്‍ ഡൈനീഷ് ബാബു (30) വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍ ചക്കുവരയ്ക്കല്‍ താഴം തച്ചക്കോട് മേലതില്‍ റോബിന്‍ അലക്സാണ്ടര്‍ (ജോജി-35), ചക്കുവരയ്ക്കല്‍ സ്വദേശികളായ റെജി രാജു, ബിനു, കൊട്ടറ സ്വദേശി ടോണി എന്നിവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം പിടിയിലായ റോബിന്‍ അലക്സാണ്ടറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒന്നാം പ്രതി വിഷ്ണു ഉള്‍പ്പടെ മൂന്നുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചക്കുവരയ്ക്കല്‍ താഴം ജനതാ കാഷ്യു ഫാക്ടറിയ്ക്ക് സമീപം വച്ചാണ് ഡൈനീഷ് ആക്രമിക്കപ്പെട്ടത്.

×