New Update
/sathyam/media/post_attachments/OYsJshZmqY6kVj2AwZFe.jpg)
പെരുമ്പാവൂർ; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ എം സി റോഡിൽ കീഴില്ലം സെന്‍റ് തോമസ് സ്കൂളിന് സമീപത്ത് വൈകിട്ടോടെയായിരുന്നു അപകടം. കീഴില്ലം തലച്ചിറയിൽ സണ്ണിയാണ് മരിച്ചത്.
Advertisment
അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചു കയറിയത്.വാഹനത്തിലും മതിലിനും ഇടയിൽപെട്ടാണ് കാൽനടയാത്രക്കാരനായ സണ്ണി മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us