പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി

author-image
Charlie
Updated On
New Update

publive-image

ജാര്‍ഖണ്ഡില്‍ പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. അങ്കിത എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടില്‍ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷഫീക്ക് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. വേദനയോടെ ഉണര്‍ന്ന അങ്കിത മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. ഉടനെ തീകൊളുത്തിയ മാതാപിതാക്കള്‍ അങ്കിതയെ ആശുപത്രിയിലെത്തിച്ചു.

90 ശതമാനം പൊള്ളലുമായി ഒരാഴ്ച്ചയോളം ചികിത്സയില്‍ കഴിഞ്ഞ അങ്കിത ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസം തന്നെ ഷഫീക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

നിര്‍മാണ തൊഴിലാളിയായ ഷഫീഖ് പ്രണയാഭ്യര്‍ത്ഥനയുമായി പല തവണ ഫോണില്‍ അങ്കിതയെ ബന്ധപ്പെട്ടിരുന്നു. തന്നോട് സംസാരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഷഫീക്ക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അങ്കിത മരിക്കും മുമ്പ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Advertisment