28 ഭാര്യമാരെ സാക്ഷിയാക്കി 37-ാം വിവാഹം ! വീഡിയോ പ്രചരിക്കുന്നു; ജീവിച്ചിരിക്കുന്നതില്‍ ധീരനായ മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ

Thursday, June 10, 2021

രൂപിന്‍ ശര്‍മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 28 ഭാര്യമാരെയും 135 കുട്ടികളെയും 126 പേരക്കുട്ടികളെയും സാക്ഷിയാക്കി ഒരാള്‍ തന്റെ 37-ാം വിവാഹം കഴിക്കുന്ന വീഡിയോ ആണ് രൂപിന്‍ ശര്‍മ പങ്കുവച്ചിരിക്കുന്നത്.

ജീവിച്ചിരിക്കുന്നതില്‍ ധീരനായ മനുഷ്യനെന്നാണ് വീഡിയോയുടെ തലക്കെട്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമല്ല. വിവാഹിതനാകുന്ന വ്യക്തിയെക്കുറിച്ചും ഇതില്‍ വ്യക്തമായ വിവരമില്ല. വിവാഹം എവിടെ നടന്നതാണെന്നും അറിയില്ല. എന്തായാലും, വീഡിയോക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

×