Advertisment

ആടിനെ നിക്കാഹ് ചെയ്ത് 44-കാരന്‍; സ്ത്രീധനവും വാങ്ങി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്ത്

author-image
Charlie
Updated On
New Update

publive-image

ഇന്തോനേഷ്യയില്‍ ആടിനെ വിവാഹം കഴിച്ച്‌ 44-കാരന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ആടിനെ വിവാഹം ചെയ്തതെന്ന് സൈഫുള്‍ ആരിഫ് പ്രതികരിച്ചു.

ഇന്തോനേഷ്യയിലെ ബെന്‍ജെങ് ജില്ലയിലുള്ള ക്ലാംപോക്ക് ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. ശ്രീ രഹായു ബിന്‍ ബേജോ എന്ന് പേരിട്ടിരിക്കുന്ന ആടിനെ ജൂണ്‍ അഞ്ചിനായിരുന്നു സൈഫുള്‍ ആരിഫ് വിവാഹം ചെയ്തത്.

കല്യാണപെണ്ണായി ഒരുങ്ങി നില്‍ക്കുന്ന ആടിനെ നിക്കാഹിന്റെ എല്ലാ ചടങ്ങുകളോടെയുമാണ് വിവാഹം ചെയ്യുന്നത്. ചുവന്ന ഷാള്‍ ധരിച്ചാണ് ആട് വിവാഹത്തിനെത്തിയത്. 22,000 ഇന്തോനേഷ്യന്‍ റുപായ് സ്ത്രീധനം വാങ്ങിയാണ് നിക്കാഹ് കഴിച്ചതെന്ന് സൈഫുള്‍ ആരിഫ് തന്റെ വിവാഹ വീഡിയോയില്‍ പറയുന്നു.

എന്നാല്‍ താനിതെല്ലാം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണെന്നും കാഴ്ചക്കാരെ ആസ്വദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സൈഫുള്‍ ആരിഫ് പ്രതികരിച്ചു. വീഡിയോ വൈറലായതോടെയാണ് ആരിഫ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment