ക​ട​യി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി പേരാല്‍ മരത്തില്‍ നിന്നും ഇലപറിക്കാന്‍ പോയി ; പോകുന്ന വഴിയില്‍ എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ അ​ലൂ​മി​നി​യം മേ​ൽ​ക്കൂ​ര​യി​ൽ കാ​ലു​തട്ടി മുറിഞ്ഞു;  ര​ക്തം ഒ​ഴു​കി താ​ഴേ​ക്ക് വീണിട്ടും കാര്യമാക്കാതെ മരത്തിൽ കയറി ; രക്തമൊഴുക്കി മരത്തില്‍ ക​യ​റി​യ മ​ധ്യ​വ​യ​സ്ക​നെ ക​ണ്ട് ആ​ത്മ​ഹ​ത്യാ ​ശ്ര​മ​മാ​ണെന്ന് കരുതി പോലീസിനെ വിളിച്ച് നാട്ടുകാരും ; സംഭവം കൊച്ചിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 28, 2020

കൊ​ച്ചി: ഇ​ല പ​റി​ക്കാ​ൻ പേ​രാ​ൽ​മ​ര​ത്തി​ൽ ക​യ​റി​യ മ​ധ്യ​വ​യ​സ്ക​നെ ക​ണ്ട് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണെന്ന് കരുതി പോലീസിനെ വിളിച്ച വെട്ടിലായി നാട്ടുകാർ. എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം എ​ക്സൈ​സ് ഓ​ഫീ​സിനു മു​ന്നി​ലെ പേ​രാ​ൽ മ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്.

പൂ​ജാ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ക​ട​യി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ഇ​ല പ​റി​ക്കാനാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ജ​യ​ൻ പേ​രാ​ൽ മ​ര​ത്തി​ൽ ക​യ​റി​യ​ത്. ഇതിനിടെ എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ അ​ലൂ​മി​നി​യം മേ​ൽ​ക്കൂ​ര​യി​ൽ കാ​ലു​തട്ടി മുറിഞ്ഞു.

ര​ക്തം ഒ​ഴു​കി താ​ഴേ​ക്ക് വീണിട്ടും ഇത് കാര്യമാക്കാതെ വിജയൻ മരത്തിൽ കയറിയതോടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു

20 മി​നി​ട്ട് ക​ഴി​ഞ്ഞ് നോ​ർ​ത്ത് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​ലീ​സെ​ത്തി​യ​ത് ക​ണ്ട് താ​ഴെ​യി​റ​ങ്ങി​യ വി​ജ​യ​ൻ മ​ര​ത്തി​ൽ ക​യ​റി​യ​തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ​തോ​ടെയാണ് നാട്ടുകാർ വെട്ടിലായത്. പൂ​ജാ സാ​ധ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലേ​ക്ക് പേ​രാ​ൽ മ​ര​ത്തി​ന്‍റെ ഇ​ല​യും മൊ​ട്ടു​ക​ളും എ​ത്തി​ച്ചു​കൊ​ടു​ത്തു കി​ട്ടു​ന്ന പണം കൊണ്ടാണ് വിജയൻ ജീവിക്കുന്നത്.

പേരാലിന്റെ ഇല പറിക്കാനായിരുന്നു ഇദ്ദേഹം മരത്തിൽ കയറിയത്. പോ​ലീ​സ് മ​ട​ങ്ങി​യ​പ്പോ​ൾ വി​ജ​യൻ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത പോ​ലെ താ​ഴെ വീ​ണ ഇ​ല​ക​ൾ ഒ​രി​ട​ത്തേ​ക്ക് കൂ​ട്ടി​യി​ട്ട് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽനി​ന്ന് ഉ​പ്പു വാ​ങ്ങി കാ​ലി​ലെ മു​റി​വി​ൽ തേച്ച് ഇലകളുമായി സ്ഥലം വിട്ടു.

×