ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ നാല് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം .തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപ്പെടുത്തി . മിന അബ്ദുല്ല പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് അഗ്നി ശമന വിഭാഗം സ്ഥലത്തേയ്ക്ക് പാഞ്ഞെത്തുകയായിരുന്നു.
Advertisment
തകര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന യാത്രക്കാരനെ ഉടനടി പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.