ലഹരി വിമുക്ത ചികിത്സയ്ക്കെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ; ആലുവ സർക്കാർ ആശുപത്രിക്ക് മുന്നിൽ കുത്തേറ്റ് ഒരാൾ മരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 18, 2019

ആലുവ: ആലുവ സർക്കാർ ആശുപത്രിക്ക് മുന്നിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ചിപ്പി എന്നയാളാണ് മരിച്ചത്. ലഹരി വിമുക്ത ചികിത്സയ്ക്കെത്തിയവർ തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് സൂചന. ആക്രമണത്തിൽ വിശാൽ, കൃഷ്ണദാസ് എന്നീ രണ്ട് പേ‍ർക്ക് പരിക്കേറ്റു. കുത്തിയ ആൾ ഓടി രക്ഷപ്പെട്ടു.

×