മുട്ട പൊരിച്ചപ്പോള്‍ അല്പം കുരുമുളക് പൊടി കൂടിപ്പോയി; വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടി കുറയ്ക്കാന്‍ യുവാവിന്റെ 'അതിബുദ്ധി'; പിന്നീട് സംഭവിച്ചത്...വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മുട്ട പൊരിക്കുമ്പോള്‍ കുരുമുളക് പൊടി കൂടിപ്പോയാല്‍ എന്തു ചെയ്യും ? കൂടിപ്പോയാല്‍ അത് സഹിച്ച് കഴിക്കുന്നതാകും ഉത്തമമെന്ന് തെളിയിക്കുകയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.

Advertisment

കുരുമുളക് പൊടി കുറയ്ക്കാന്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ചിട്ട് ഒരാള്‍ക്ക് അബദ്ധം പറ്റുന്നതാണ് നവമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലുള്ളത്. മുട്ടയ്ക്ക്‌ മുകളിൽ വിതറിയ കൂടുതലായുള്ള കുരുമുളകുപൊടി നീക്കം ചെയ്യാൻ വാക്വം ക്ലീനറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ആദ്യം കുരുമുളകുപൊടി എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കുന്നുണ്ട്. അവസാനം മുട്ടയുൾപ്പെടെ വാക്വം ക്ലീനറിന് ഉള്ളിലേക്ക് കയറിപ്പോയി. പാത്രം കാലിയായിട്ടാണ് വിഡിയോ അവസാനിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

Advertisment