മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര്‍: മധ്യപ്രദേശിൽ ഒരു ഗ്രാമം അടച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 5, 2020

ഭോപ്പാൽ : മധ്യപ്രദേശിൽ ദുബായിൽ നിന്നെത്തിയ ആളിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മോറേന എന്ന ഗ്രാമം അടച്ചിട്ടു. പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് ഗ്രാമം അടച്ചത്.

മാര്‍ച്ച് 17ന് ദുബായില്‍നിന്നെത്തിയ സുരേഷ് എന്നയാൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ സൽക്കാരത്തിൽ 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു.

×