04
Monday July 2022
Middle East & Gulf

വൈകിയെത്തിയാൽ സീറ്റ്​ കിട്ടാതെ വന്നേക്കാം; യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ പാസ്​പോർട്ടിന്റെ കാലാവധി ഉറപ്പ്​ വരുത്തണം; എയർലൈൻസുകൾ നിഷ്കർഷിക്കുന്ന നിശ്​ചിത വലിപ്പത്തിലുളള ലഗേജുകളാണ്​ കൊണ്ടു പോകുന്നതെന്നു ഉറപ്പ്​ വരുത്തണം, സി.പി.ആർ, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകൾ ഹാൻഡ്​ ബാഗിൽ തന്നെ സൂക്ഷിക്കണം; മനാമയില്‍ വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്ന യാത്രക്കാര്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍

സാദത്ത്‌ കരിപ്പാക്കുളം
Friday, June 24, 2022

മനാമ: സ്കൂൾ അവധിക്കാലം ആരംഭിക്കുമ്പോൾ വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക്​ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്​ സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ചെറിയ അശ്രദ്ധ കൊണ്ട്​ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണം.

തിരക്ക്​ വർധിച്ചതിനാൽ ചില എയർലൈൻസുകൾ നിശ്​ചിത ശതമാനം അധിക ബുക്കിങ്​ എടുക്കുന്നുണ്ട്​. ആരെങ്കിലും യാത്ര റദ്ദാക്കിയാൽ അധിക ബുക്കിങ്ങിലുള്ള ആൾക്ക്​ സീറ്റ്​ ലഭിക്കും. എന്നാൽ, സീറ്റ്​ ഫുൾ ആണെങ്കിൽ കുറച്ചുപേർക്ക്​ മടങ്ങിപ്പോകേണ്ടി വരാറുണ്ട്​.

കഴിഞ്ഞ ദിവസം 20ഓളം യാത്രക്കാർക്ക്​ വിമാനത്താവളത്തിൽനിന്ന്​ മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്ന്​ മണിക്കൂർ മുമ്പ്​ തന്നെ വിമാനത്താവളത്തിൽ എത്തി ബോർഡിങ്​ നടപടികൾ പൂർത്തിയാക്കണമെന്ന്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്​ നിർദേശിച്ചു.

വൈകിയെത്തിയാൽ ചിലപ്പോൾ സീറ്റ്​ കിട്ടാതെ വന്നേക്കാം. റോഡുകളിൽ ഗതാഗതത്തിരക്ക്​ ഉള്ളതിനാൽ നിശ്​ചയിച്ച സമയത്ത്​ തന്നെ വിമാനത്താവളത്തിൽ എത്താൻ കഴിയണമെന്നില്ല. അതിനാൽ, ഗതാഗതത്തിരക്ക്​ മുൻകൂട്ടിക്കണ്ട്​ നേരത്തെ തന്നെ ഇറങ്ങാൻ ശ്രദ്ധിക്കണം.

യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ പാസ്​പോർട്ടി​െന്‍റ കാലാവധി ഉറപ്പ്​ വരുത്തണം. കാലാവധി കഴിഞ്ഞത്​ ശ്രദ്ധിക്കാത്തതിനാൽ യാത്ര മുടങ്ങിയവരുണ്ട്​. എയർലൈൻസുകൾ നിഷ്കർഷിക്കുന്ന നിശ്​ചിത വലിപ്പത്തിലുളള ലഗേജുകളാണ്​ കൊണ്ടുപോകുന്നതെന്നും ഉറപ്പ്​ വരുത്തണം.
സി.പി.ആർ, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകൾ ഹാൻഡ്​ ബാഗിൽ തന്നെ സൂക്ഷിക്കണം.

എന്തെങ്കിലും കാരണവശാൽ ഇവ ആവ​ശ്യമായി വന്നാൽ ഇത്​ ഉപകാരപ്പെടും. മൂന്ന്​ മാസം പ്രായമായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്​ ചെക്ക്​ ഇൻ​ ലഗേജിൽ വെച്ചതിനാൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തി​െന്‍റ യാത്ര മുടങ്ങുമെന്ന സ്ഥിതിയുണ്ടായി. കുട്ടിയുടെ പാസ്​പോർട്ട്​ എമിഗ്രേഷനിൽ അപ്​ഡേറ്റ്​ ചെയ്യാതിരുന്നതാണ്​ ജനന സർട്ടിഫിക്കറ്റ്​ പരിശോധിക്കാൻ കാരണമായത്​.

വൈകിയെത്തുന്ന യാത്രക്കാർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അധിക സമയം ചെലവഴിക്കാതെ ഗേറ്റിലേക്ക്​ പോകാൻ ശ്രദ്ധിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കറങ്ങിനടന്ന്​ യാത്ര മുടങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്​. ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനിടയിൽ പാസ്പോർട്ടും മറ്റു രേഖകളും പ്രത്യേകം സൂക്ഷിക്കണമെന്നും ഫസലുൽഹക്ക് ഓർമിപ്പിച്ചു.

More News

തൃശൂര്‍: യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലത്തിലെ നോർത്ത് – വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കരുണം ഭവന നിർമ്മാണ ധനശേഖരണത്തിനായി സംഘടിപ്പിക്കുന്ന ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ 5’s ഫുട്ബോൾ ടൂർണ്ണമെന്റ് പടിഞ്ഞാറെക്കോട്ടയിലെ എൻഫീൽഡ് എഫ്സിയിൽ സംഘടിപ്പിച്ചു. കെപിസിസി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ വനിതകളുടെ മത്സര വിജയികൾക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും, പുരുഷ വിഭാഗം മത്സരത്തിലെ വിജയികൾക്ക് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും സമ്മാനം വിതരണം ചെയ്തു. […]

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ തന്റെ മകളുടെ മരണ വാര്‍ത്ത പങ്കുവെച്ചു. തന്റെ ആറ് വയസ്സുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഏപ്രില്‍ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത്‌ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ […]

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിച്ചില്ലെന്ന ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് പിസി വിഷ്ണുനാഥ് ശ്രമിച്ചത്. പോലീസ് കാവലിലാണ് ആക്രണം നടന്നത്. ഇപ്പോള്‍ നിരപരാധിയുടെ തലയില്‍ കേസ് കെട്ടിവയ്്ക്കാനാണ് ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രാണെന്ന് ഇപി ജയരാജനോട് ആരു പറഞ്ഞുവെന്നും വിഷ്ണുനാഥ് ചോദിച്ചു. എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന രീതിയിലുള്ള ശബ്ദമുണ്ടായെന്ന് പികെ ശ്രീമതി പറഞ്ഞു. പക്ഷേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസുകാര്‍ പോലും ആ ശബ്ദം […]

മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍. ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ […]

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

error: Content is protected !!