ജ​യി​ലി​ലു​ള്ള ഭ​ര്‍ത്താ​വി​ന് ജാ​മ്യം ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് യു​വ​തി​യെ വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തിയാ​യ ഇ​രി​ട്ടി സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ

ന്യൂസ് ബ്യൂറോ, വയനാട്
Sunday, January 24, 2021

മാ​ന​ന്ത​വാ​ടി: ജ​യി​ലി​ലു​ള്ള ഭ​ര്‍ത്താ​വി​ന് ജാ​മ്യം ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് മ​ക്കി​മ​ല വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി വി​ള​മ​ന സ്വ​ദേ​ശി പാ​റ​ക്ക​ണ്ടി​പ​റ​മ്പ് വീ​ട്ടി​ല്‍ അ​ശോ​ക​ന്‍ (45) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഈ ​കേ​സി​ല്‍ ഒ​ന്ന​ര വ​ര്‍ഷ​ത്തോ​ളം ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​ണ്.

തൊ​ണ്ട​ര്‍നാ​ട് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ല​പ്പു​ഴ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി​ജേ​ഷിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​ര്‍ണാ​ട​ക വീ​രാ​ജ്‌​േ​പ​ട്ട മു​റ​നാ​ട് ബോ​സ്രി എ​ന്ന സ്ഥ​ല​ത്തു നി​ന്ന്​ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​നെ ക​ണ്ട​തും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ശോ​ക​നെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

 

×