Advertisment

നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം :ഓൺലൈൻ പഠനസഹായത്തിനായി കേരളമോട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽ പരം വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ കൈമാറി.

Advertisment

publive-image

പുതുപ്പള്ളി എം.എൽ എയും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിലെ വിദ്യാർത്ഥികൾക്കായുള്ള ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ കോഫൗണ്ടർ സുഷമാ നന്ദകുമാറിൽ നിന്നു ഏറ്റുവാങ്ങി.മണപ്പുറം ഫൗണ്ടേഷന്റെ കേരളമോട്ടാകെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദനങ്ങൾ അറിയിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു ജില്ലകളിലെ വിദ്യാർത്ഥികൾക്കും ആവിശ്യാനുസരണം മൊബൈൽ ഫോണുകൾ എത്തിക്കുമെന്നു സുഷമ നന്ദകുമാർ അറിയിച്ചു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി ദാസ്, സീനിയർ പി.ആർ.ഒ അഷ്റഫ് കെ.എം , ചീഫ് മാനേജർ ശില്പ സെബാസ്റ്റ്യൻ , അഡ്വക്കേറ്റ് ആൻ്റോ ചെറിയാൻ, ശോഭ സുബിൻ, സുനിൽ ലാലൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

manappuram foundation
Advertisment