ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ എ​വ​ര്‍​ട്ട​ണെ​തി​രെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് നി​ല​വി​ലെ ചാമ്പ്യ​ന്മാ​രാ​യ സി​റ്റി​യു​ടെ ജ​യം. എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ലാ​ണ് മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്.
ഇ​ര​ട്ട​ഗോ​ളു​മാ​യി ഗ​ബ്രി​യ​ല്‍ ജീ​സ​സാ​ണ് (51, 58) സി​റ്റി​ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്. റി​ച്ചാ​ര്‍​ലി​സ​ണ്‍(71) ആ​ണ് എ​വ​ര്‍​ട്ട​ണി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 21 മ​ത്സ​ര​ത്തി​ല്‍ 44 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ് സി​റ്റി.
കാ​ര്‍​ലോ ആ​ഞ്ച​ലോ​ട്ടി പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം എ​വ​ര്‍​ട്ട​ണ്‍ നേ​രി​ടു​ന്ന ആ​ദ്യ തോ​ല്‍​വി​യാ​ണി​ത്. 25 പോ​യി​ന്‍റു​ള്ള എ​വ​ര്‍​ട്ട​ണ്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണ്.