മന്‍ദീപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആറ് ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക്‌

സ്പോര്‍ട്സ് ഡസ്ക്
Monday, August 10, 2020

ന്യൂഡല്‍ഹി: ഹോക്കി താരം മന്‍ദീപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിക്കുന്ന ആറാമത്തെ ഹോക്കി താരമാണ് ഇദ്ദേഹം. നേരത്തെ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിംഗ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബഹദൂര്‍ പഥക് എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗലക്ഷണങ്ങളൊന്നും ഇദ്ദേഹത്തിന് ഇല്ലായിരുന്നു. രോഗം ബാധിച്ച ആറു താരങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

×