മാംഗ്ലൂർ സ്‌ഫോടന കേസ് മുഖ്യപ്രതി കന്യാകുമാരി, ശുചീന്ദ്രം ക്ഷേത്രങ്ങളിലും സ്‌ഫോടനത്തിന് തന്ത്രം മെനഞ്ഞു, പ്രതി ഷാരിഖ് രണ്ട് ക്ഷേത്രങ്ങളിലുമെത്തിയതിന് തെളിവ്, മീനാക്ഷിപുരത്തെ ലോഡ്ജിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി താമസിച്ചത് നാലു ദിവസം, ഷരീഖ് പോയ വഴികളിലൂടെ തമിഴ്‌നാട് പ്രത്യേക സംഘവും 

New Update

കന്യാകുമാരി: കർണാടകയിലെ മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടന കേസിൽ മുഖ്യപ്രതിയായ ശിവമോഗ തീർത്ഥഹള്ളി സ്വദേശി ഷാരിഖ് തമിഴ്നാട്ടിലെ കന്യാകുമാരി, ശുചീന്ദ്രം ക്ഷേത്രങ്ങളിൽ സ്‌ഫോടനത്തിന് കോപ്പുകൂട്ടിയെന്ന് പൊലീസ് കണ്ടെത്തൽ. ഷാരിഖ് കന്യാകുമാരി ജില്ലയിൽ നാല് ദിവസം താമസിച്ചിരുന്നു.

Advertisment

publive-image


നാഗർകോവിൽ മീനാക്ഷിപുരത്തുള്ള സ്വകാര്യ ലോഡ്ജിലാണ് താമസിച്ചത്. സെപ്റ്റംബർ എട്ടിന് രാത്രി എത്തിയ ഷാരിഖ് 12 ന് രാവിലെയാണ് മടങ്ങിയത്. വ്യാജ ആധാർ കാർഡും വ്യാജ മേൽവിലാസവുമാണ് ലോഡ്ജിൽ നൽകിയത്. പ്രേം രാജ് എന്ന പേരിലാണ് റൂം എടുത്തത്.


രാവിലെ റൂമിൽ നിന്ന് പുറത്ത് പോയാൽ രാത്രിയിലെ തിരികെ വരു. ലോഡ്ജിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് കന്യാകുമാരി, ശുചീന്ദ്രം ക്ഷേത്രതെ കുറിച്ചുള്ള വിവരങ്ങൾ കേട്ടറിഞ്ഞു. ക്ഷേത്രങ്ങളിൽ തനിക്ക് വഴിപാട് കഴിക്കണം എന്നായിരുന്നു ജീവനക്കാരോട് പറഞ്ഞ മറുപടി. ലോഡ്ജിൽ ഒറ്റയ്ക്കാണ് താമസിച്ചത്.

ലോഡ്ജിൽ നിന്ന് ഓട്ടോയിൽ കന്യാകുമാരി ദേവീ ക്ഷേത്രം, ശുചീന്ദ്രം സ്ഥാണുമാലയാൻ ക്ഷേത്രത്തിലും ചെന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സിസിടീവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഷാരിഖ് നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയായ യുവാവുമായി സെപ്തംബറിൽ ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി.

സെപ്റ്റംബർ 12ന് രാവിലെ നാഗർകോവിലിൽ നിന്ന് ഷാരിഖ് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വരും ദിവസങ്ങളിൽ അന്വേഷണം തിരുവനന്തപുരം ജില്ലയിലേക്കും വ്യാപിപ്പിക്കും. മംഗ്ലൂർ പൊലീസ് രണ്ട് ദിവസമായി കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്.

കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ എത്തിയ ഇവർ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിനെ കണ്ട ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഇവരെ സഹായിക്കാൻ വേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മംഗളൂർ ഇൻസ്‌പെക്ടർ നിരഞ്ജന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് എത്തിയത്.

തമിഴ്നാട്ടിലെ മധുരയിലും, കോയമ്പത്തൂരിൽ മംഗ്ലൂർ പൊലീസ് ചെന്ന് അന്വേഷണ നടത്തിയ ശേഷമാണ് കന്യാകുമാരി ജില്ലയിൽ എത്തിയത്. അതേസമയം ഷാരിഖ്ആലുവയിൽ താമസിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ഇയാൾ ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ചതായാണ് കണ്ടെത്തൽ.

കേരളത്തിലെ ഭീകര വിരുദ്ധസേന നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ചുദിവസമാണ് ഇയാൾ താമസിച്ചിരുന്നത്. ആലുവയിലെ ഒരു ലോഡ്ജിലായിരുന്നു ഷാരിഖ് തങ്ങിയത്. ലോഡ്ജ് ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഓൺലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.

publive-image


ആമസോൺ വഴി വാങ്ങിയ സാധനങ്ങളുടെ കാര്യത്തിൽ ദുരൂഹത തുടരുകയാണ്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയിൽ താമസിച്ച് ഇതെന്തിന് വാങ്ങിയെന്നത് ദുരൂഹതയാണ്.


ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പോലീസും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും കർണാടക പോലീസ് എഡിജിപി അലോക് കുമാർ അറിയിച്ചു.

കോയമ്പത്തൂരിൽ നിന്നാണ് ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത്. മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കർണാടക പോലീസ് കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൻറെ ഭാഗമായി ഷരീഖിൻറെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പ്രഷർ കുക്കറുകൾ,ജെലാറ്റിൻ സ്റ്റിക്കുകൾ, റിലേസർക്ക്യൂട്ടുകൾ, വയറുകൾ, മറ്റ് സ്‌ഫോടനക വസ്തുക്കൾ, ബാറ്ററികൾ എന്നിവ കർണ്ണാടക പൊലീസ് കണ്ടെടുത്തു.

Advertisment