ഇടതു മുന്നണി വാതിൽ തുറന്നാൽ ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പൻ; മുന്നണി തീരുമാനത്തിന് ഒപ്പം നിൽക്കും, എന്നാൽ പാലാ വിടാൻ മനസില്ല !

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, July 2, 2020

കോട്ടയം: ഇടതു മുന്നണി വാതിൽ തുറന്നാൽ ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പൻ എംഎൽഎ. ഇടതു മുന്നണി തീരുമാനത്തിന് ഒപ്പം നിൽക്കും. എന്നാൽ പാലാ വിടാൻ മനസില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണ്. ജന സ്വാധീനമുണ്ട്. തൽക്കാലം ഒറ്റയ്ക്കു നിൽക്കുമെന്നും അദ്ദേം പറഞ്ഞു.

എന്നാൽ, ജോസ് കെ.മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി. എൽഡിഎഫ് ചർച്ച ചെയ്ത് അഭിപ്രായം രൂപീകരിച്ച ശേഷമേ അക്കാര്യം പറയാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

×