പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍; പത്തംഗ സമിതിയെ നിയോഗിച്ചു

New Update

പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍ . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍ കാപ്പന്‍ ചെയര്‍മാനും അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതി രൂപീകരിച്ചത്.

Advertisment

publive-image

കേരള എന്‍സിപി എന്ന പേര് സ്വീകരിക്കാനാണ് ആലോചന. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പത്ത് നേതാക്കളായിരുന്നു കാപ്പനൊപ്പം എന്‍സിപി അംഗത്വം രാജിവെച്ചത്.

യുഡിഎഫ് ഘടകക്ഷിയായി മുന്നോട്ട് പോകാനാണ് കാപ്പന്റെ തീരുമാനം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നതടക്കമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

mani c kappan
Advertisment