തുറന്ന ജീപ്പില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം !

New Update

പാലാ: പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം. തുറന്ന ജീപ്പില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കാപ്പന്‍ ശക്തി പ്രകടനം നടത്തുന്നത്.

Advertisment

publive-image

ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം കാപ്പനൊപ്പമുള്ള നേതാക്കളേയും വേദിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് പ്രകടനത്തിലെത്തി മാണി സി കാപ്പന് അഭിവാദ്യം അര്‍പ്പിച്ച് മടങ്ങി. ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്കാണ് കാപ്പനും അണികളും പ്രകടനവുമായി നീങ്ങുന്നത്.

mani c kappan mani c kappan pala
Advertisment