കുട്ടനാട് മത്സരിക്കാൻ മാനസികമായി വിഷമമുണ്ട്; എലത്തൂരിൽ ഞാൻ മത്സരിക്കാമെന്ന് പറഞ്ഞു, എന്നാൽ ശശീന്ദ്രൻ ഇത് അംഗീകരിച്ചില്ല; ശശീന്ദ്രൻ അഞ്ചുതവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ്; അത്യാവശ്യം പാർട്ടിയ്ക്കും മുന്നണിക്കും പേരുദോഷവും ഉണ്ടാക്കിയിട്ടുണ്ട്; മാണി സി കാപ്പൻ

New Update

കോട്ടയം : മുന്നണിമാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ തള്ളി മാണി സി കാപ്പൻ. തന്റെ നിലപാട് കേന്ദ്രത്തോട് വ്യക്തമാക്കി. ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചു. കാര്യങ്ങളെല്ലാം ശരത് പവാറിനെ അറിയിച്ചിരുന്നു. നാളെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ സ്വീകരിക്കുന്ന കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ വീട്ടിൽ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കുട്ടനാട് മത്സരിക്കാൻ മാനസികമായി വിഷമമുണ്ട്. എലത്തൂരിൽ ഞാൻ മത്സരിക്കാമെന്ന് പറഞ്ഞു. എന്നാൽ ശശീന്ദ്രൻ ഇത് അംഗീകരിച്ചില്ല. ശശീന്ദ്രൻ അഞ്ചുതവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ്. അത്യാവശ്യം പാർട്ടിയ്ക്കും മുന്നണിക്കും പേരുദോഷവും ഉണ്ടാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വം എതിരാണെങ്കിലും മുന്നണി വിടും. രാജ്യസഭാ എംപി എന്ന ഓഫർ തനിക്ക് മുന്നിൽ ആരും തന്നിട്ടില്ല.

പാലായുടെ വികസനത്തിൽ ജോസ് കെ മാണി തടസം നിന്നു. ബൈപാസ് നിർമ്മാണത്തിനുള്ള പണം സെപ്റ്റംബർ മാസത്തിൽ അക്കൗണ്ടിൽ വന്നതാണ്. എന്നാൽ ജോസ് കെ മാണി ഇടപെട്ട് ഇത് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനും ഇക്കാര്യത്തിൽ പങ്കുണ്ട്. കെഎം മാണിയുടെ ജന്മ ദിന പരിപാടിയിൽ പോകാതിരുന്നത് ജോസ് കെ മാണി വിളിക്കാതെ ഇരുന്നതിനാലാണെന്നും കാപ്പൻ പറഞ്ഞു.

mani c kappan mani c kappan speaks
Advertisment