/sathyam/media/post_attachments/CRy3l1EUboJzgNTN5cCC.jpg)
പാലാ:പാലാ ഉൾപ്പെടെ നാലു സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേലിനെ ശരത് പവാർ ചുമതലപ്പെടുത്തിയെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിംഗ് സീറ്റുകൾ തോറ്റ പാർട്ടിക്ക് വിട്ടുകൊടുക്കണമെന്ന് പറയുന്നത് ശരിയല്ലന്നാണ് നിലപാട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എൻസിപിയുടെ നിലപാട് പാർട്ടി അധ്യക്ഷൻ ശരത്പവാർ തീരുമാനിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി അധ്യക്ഷനും പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. പാലാ സീറ്റിൽ എൻസിപി മത്സരിക്കണമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ചെണ്ട ചിഹ്നത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ക്ലോക്കാണ് തൻ്റെ ചിഹ്നമെന്ന് കാപ്പൻ പറഞ്ഞു. പാർട്ടി പ്രസിഡൻ്റ് പറയുന്നത് അനുസരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അത് തൻ്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us