കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ്‌; മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

author-image
Charlie
New Update

publive-image

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Advertisment

മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ജയില്‍ ഉപദേശക സമിതിക്ക് കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു. മോചന ആവശ്യത്തില്‍ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച കോടതി, ഉടന്‍ തീരുമാനമായില്ലെങ്കില്‍ മണിച്ചന് ജാമ്യം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment