ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചു, അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; സംഭവങ്ങള്‍ വിവരിച്ച്‌ യുവതിയുടെ പോസ്റ്റ് വൈറല്‍, മുൻ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

ചെന്നൈ: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിക്കുകയും അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത മുൻ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങള്‍ വിവരിച്ച്‌ യുവതിയുടെ പോസ്റ്റ് വൈറലായതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

Advertisment

publive-image

ടോണീസ് ഫിറ്റ്‌നസ് സെന്റർ എന്ന പേരിൽ ജിം നടത്തുന്ന ആർ മണികണ്ഠൻ (29) നാലുതവണ മിസ്റ്റർ തമിഴ്‌നാടും രണ്ടുതവണ മിസ്റ്റർ വേൾഡ് ഫിറ്റ്‌നസ് കിരീടവും നേടി. ഇയാളിൽ നിന്ന് ഒരു ഐഫോൺ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

പാലവാക്കം സ്വദേശിനിയായ 31 കാരിയായ യുവതി 2019-ൽ സോഷ്യൽ മീഡിയ വഴി മണികണ്ഠനെ പരിചയപ്പെട്ടിരുന്നു. ഒരു വർഷത്തിനുശേഷം അവർ ഒരുമിച്ച് ജീവിക്കുകയ്യായിരുന്നു.

സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് മണികണ്ഠൻ അനുവാദമില്ലാതെ പകര്‍ത്തിയത്.

ആദ്യമൊക്കെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. മണികണ്ഠന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയിരുന്നു.

ദൃശ്യങ്ങളെടുക്കരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല. യുവതി എതിര്‍ത്തിട്ടും മണികണ്ഠൻ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡു ചെയ്‌തു.

ഭീഷണിക്ക് വഴങ്ങി യുവതി ഏറെനാള്‍ മൌനം പാലിച്ചെങ്കിലും ഒടുവില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരം പുറം ലോകത്തെ അറിയിരിക്കുകയായിരുന്നു.മണികണ്ഠന്‍ തന്നെ ഭീഷണിപ്പെടുത്തുകയാമെന്നും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍‌ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചു.

Advertisment