”കൈയടിക്കടാ…” ബാലേട്ടന് വീടായി

ഉല്ലാസ് ചന്ദ്രൻ
Thursday, February 13, 2020

‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലൂടെ ബാലേട്ടന്‍ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയിലെത്തി നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. സ്വന്തമായി ഒരു ഭവനമെന്ന സ്വപ്നം ഇപ്പോള്‍ അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുകയാണ്.

”ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ആരോടും നന്ദി പറയുന്നില്ല. നന്ദിയോടെ ജീവിക്കാം”- സ്വന്തം വീട് ഒരുങ്ങിയ വിശേഷം പങ്കുവെച്ച് സന്തോഷത്തോടെ നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകളാണിത്.

നാലു വര്‍ഷങ്ങളിക്കിടയില്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചുകഴിഞ്ഞു. തമിഴ് സൂപ്പര്‍ താരം രജിനികാന്തിനൊപ്പം ‘പേട്ട’യിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

ജീവിതവിജയത്തിനായി പല തരം ജോലികള്‍ ചെയ്തിട്ടുണ്ട് മണികണ്ഠന്‍, നാടകത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആദ്യമായി ഒരു വണ്ടി വാങ്ങിയ വിശേഷവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ആദ്യമായി സിനിമയില്‍ കൊണ്ടുവന്ന സംവിധായകനായ രാജീവ് രവിയുടെ ‘തുറമുഖ’മാണ് മണികണ്ഠന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. നിവിന്‍ പോളിയോടൊപ്പം ശ്രദ്ധേയവേഷമാണ് ചിത്രത്തില്‍ താരത്തിനുള്ളത്.

×