കുറെ നാൾ ആയിട്ട് സഹിക്കുവാ, സ്വന്തം മോളെ തുണി ഉരിഞ്ഞു കാണിക്കുന്നു..എന്നെയും മമ്മിയെയും കൊല്ലും എന്ന ഭിഷണിയും ഉണ്ട്..വികലാം​ഗയായ എന്നെ കളിയാക്കും..മുച്ചുറിയുമുണ്ട്, അതിന്റെ കളിയാക്കലുകൾ വേറെ...പോലീസിൽ പറഞ്ഞിട്ട് രക്ഷയില്ല...മദ്യപിച്ചെത്തി മകളോട് മോശമായി പെരുമാറിയിരുന്ന അച്ഛനെ അറസ്റ്റ് ചെയ്തു: അച്ഛന്റെ വഴിവിട്ട പെരുമാറ്റം ഫേസ്ബുക് ലൈവ് വീഡിയോയായി പോസ്റ്റ് ചെയ്തത് മകൾ തന്നെ: സംഭവം മണിമലയിൽ

author-image
ജോമോന്‍
New Update

publive-image

കോട്ടയം:മദ്യപിച്ചെത്തി മകളോട് നിരന്തരം മോശമായി പെരുമാറിയിരുന്ന മണിമല സ്വദേശിയെ മകളുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വഴിവിട്ട രീതിയിലുള്ള പെരുമാറ്റം ഫേസ്ബുക് ലൈവ് വീഡിയോയായി മകൾ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് മണിമല പോലീസ് അന്വേഷണം നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.മണിമല പള്ളത്തുപാറ സ്വദേശി രമേശ്‌ ബാബു ആണ് അറസ്റ്റിലായത്.

Advertisment

മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

കുറെ നാൾ ആയിട്ട് സഹിക്കുവാ.. സ്വന്തം മോളെ ആ തുണി ഉരിഞ്ഞു കാണിക്കുന്നേ..... (ഞങ്ങളെ )എന്നെയും മമ്മിയെയും കൊല്ലും എന്നാ ഭിഷണിയും ഉണ്ട്....പ്രായം ആയ എന്റെ വല്യമ്മയെയും ഇടയ്ക്ക് ഇടയ്ക്ക് ഉപദ്രവിക്കാറുണ്ട്... ഞാൻ എന്താ ചെയ്യേണ്ടേ... സഹികെട്ടത് കൊണ്ട് ആ ഇങ്ങനെ ഒരു live വീഡിയോ ഇട്ടത്....കുറെ കേസ് കൊടുത്തു.. But no രക്ഷ..... കുടിച്ചിട്ട് ചെയ്യുന്നേ അല്ലെ....ഞങ്ങൾ എന്ത് ചെയ്യാനാ എന്നെക്കെയാ കേസ് കൊടുക്കുമ്പോൾ പറയുന്നേ..

അതോണ്ട് തന്നെ എന്റെ അച്ഛൻ ഈ പ്രശ്നo ഉണ്ടാക്കുന്നയാൾക്ക് ഒരു മനുഷ്യനെയും പേടിയില്ല.... ഞാൻ ഒരു വി​ഗലാംഗ കൂടി ആണ്.. ഒരു കണ്ണിന് കാഴ്ച്ച എല്ലായെന്നും പറഞ്ഞും മാനസികമായി കുറെ അധികം വേദനിപ്പിക്കാറുണ്ട്.. മാത്രവുമല്ല മുച്ചിറി ഉള്ളത് കൊണ്ട് സംസാരിക്കുന്നതിലും pblms ഉണ്ട്. അതിന്റെ പേരിലും കുറെ അധികം കളിയാക്കലുകളും എല്ലാം ഉണ്ടാകാറുണ്ട്....‌കുടിച്ചു കഴിഞ്ഞു മമ്മിയെ ഒരുപാട് ഉപദ്രവിക്കുകയും അടിക്കുകയും എക്കെ ചെയ്യാറുണ്ട്... മകൾ ആയ എന്നോട് പോലും sex related ആയിട്ടുള്ള കാര്യങ്ങൾ ആണ് പറയുന്നത് .
സ്ഥലം :കോട്ടയം ജില്ലയിൽ മണിമല (പള്ളത്തുപാറ )

https://www.facebook.com/Revathy.devuzzzzzz/videos/268779024820832

Advertisment