റേഷന്‍ അരി വാങ്ങുന്നതില്‍ തനിക്ക് ഒരു നാണക്കേടുമില്ല… സൗജന്യ റേഷന്‍ വാങ്ങിയത്തിന്‍റെ സന്തോഷം പങ്കുവച്ച് മണിയന്‍പിള്ള രാജു

ഫിലിം ഡസ്ക്
Monday, April 6, 2020

ലോക്ക് ഡൗണ്‍കാലത്ത് വീടുകളില്‍ ഇരിക്കുന്ന ജനങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ ഇപ്പോഴിതാ സൗജന്യ റേഷന്‍വരെ നല്‍കുകയാണ് സര്‍ക്കാര്‍.അങ്ങനെ ലഭിച്ച സൗജന്യ റേഷന്‍ വാങ്ങിയത്തിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട താരം മണിയന്‍പിള്ള രാജു.

റേഷന്‍ അരി വാങ്ങുന്നതില്‍ തനിക്ക് ഒരു നാണക്കേടുമില്ലെന്ന് വ്യക്തമാക്കിയ താരം കുട്ടിക്കാലത്തെ റേഷനരി കഴിച്ചു ജീവിച്ചകാലത്തേയും ഓര്‍ത്തെടുത്തു.

പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സൗജന്യ റേഷന്‍ വാങ്ങാന്‍ ഭാര്യയുടെ പേരിലുള്ള വെള്ള കാര്‍ഡുമായി ജവഹര്‍ നഗറിലെ റേഷന്‍ കടയിലേക്ക് മകനൊപ്പം വാങ്ങാന്‍ പോയപ്പോള്‍ എതിരെ വന്നയാള്‍ സാര്‍ എങ്ങോട്ടു പോകുന്നുവെന്ന് അന്വേഷിക്കുകയും റേഷന്‍ കടയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍ എന്ന് ചോദിച്ചുവെന്നും അതിനു മറുപടിയായി ഇതൊക്കെ ഒരു നാണക്കേട് ആണെങ്കില്‍ ഇതിലൂടെയാണ് താന്‍ ഇവിടെവരെ എത്തിയതെന്നും മറുപടി പറഞ്ഞ് മകനെയും കൂട്ടി നടന്നുവെന്നും അദ്ദേഹം ആഭിമുഖ്യത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ ഒരു പൈസയും കൊടുക്കാതെ 10 കിലോ പുഴുക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങിയെന്നും. വീട്ടിലെത്തി ചോറുവച്ചപ്പോള്‍ സാധാരണ വീട്ടില്‍ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല രുചിയുള്ള ചോറായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ കുട്ടിക്കാലത്ത് അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ വാങ്ങി തലയില്‍വച്ചു ചുമന്നിരുന്നകാലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

×