പതിനാറുകാരന് കഞ്ചാവും മദ്യവും നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, മയക്കു മരുന്ന് വിൽപ്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചു; കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പോക്സോ സ്പെഷ്യൽ കോടതിയിൽ കീഴടങ്ങി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മഞ്ചേരി: പതിനാറുകാരന് കഞ്ചാവും മദ്യവും നൽകി തട്ടിക്കൊണ്ടു പോകുകയും സംഘം ചേർന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ കീഴടങ്ങി. പരപ്പനങ്ങാടി സ്വദേശി ഷംസീർ (25) ആണ് കീഴടങ്ങിയത്.

Advertisment

publive-image

ഇയാളെ കോടതി ജൂൺ 22 വരെ റിമാൻഡ് ചെയ്തു. 2019 മെയ് 31 മുതൽ 2022 മാർച്ച് 17നും ഇടയിൽ 16കാരന് പലതവണ മയക്കു മരുന്ന് നൽകിയതായാണ് പരാതി. മയക്കു മരുന്ന് വിൽപ്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചതായും പരാതിയുണ്ട്.

കേസിൽ പരപ്പനങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കെട്ടുങ്ങൽ സ്വദേശി ഇസ്മയിൽ (35) റിമാന്റിലാണ്.

Advertisment