മഞ്ജു പത്രോസിന് ഇനി പ്രതികരിക്കാതിരിക്കാന്‍ ആവില്ല

New Update

ഏഷ്യാനെറ്റിലെ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത നടി മഞ്ജു പത്രോസിന് പുറംലോകത്ത് നേരിടേണ്ടിവന്നത് തിക്താനുഭവങ്ങള്‍.

Advertisment

publive-image

49 ദിവസം പൂര്‍ത്തിയാക്കി മഞ്ജു പരിപാടിയില്‍ നിന്ന് പുറത്തായിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ വരുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു.

പുറത്തായതിന് ശേഷവും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് മഞ്ജു നേരിട്ടത്. മാത്രമല്ല താരത്തിന്റെ കുടുംബത്തിന് നേരെയും സുഹൃത്തുക്കള്‍ക്കെതിരെയും ആക്രമണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മഞ്ജു ഇപ്പോള്‍ രംഗത്തെത്തിയത്.

ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ 'ബിഗ്ബോസ്' ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജു മത്സരാര്‍ത്ഥിയായിരുന്ന സമയത്ത് താരം വിവാഹമോചിതയാകുന്നു എന്ന തരത്തില്‍ പോലും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ തന്നെ അന്ന് രംഗത്തെത്തുകയും ചെയ്തു.

തന്റെ പേരിലുള്ള ഫേസ്ബുക്, യൂട്യൂബ് എന്നിവ സുഹൃത്തുക്കള്‍ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ മഞ്ജു നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടവര്‍ക്ക് തന്നോട് നേരിട്ട് പറയാം എന്നും അറിയിച്ചു.

manju pathrose big boss
Advertisment