/sathyam/media/post_attachments/pSEiGApg8BkYkdS5F8uP.jpg)
പെരുമ്പാവൂര്‍: വാഹനാപകടത്തിൽ കൊല്ലപ്പെട്ട അന്തരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം.
സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു. 2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷയുടെ ജീവൻ രക്ഷിക്കാനായില്ല. റിയാലിറ്റി ഷോയിലൂടെയാണ് നർത്തകി കൂടിയായി മഞ്ജുഷ ശ്രദ്ധ നേടിയത്.
27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്. പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകളുണ്ട്. കാലടി സര്‍വകലാശായിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്നു മഞ്ജുഷ.