New Update
ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി എത്തിയത് ഫോട്ടോഗ്രാഫറേയും കൂട്ടി.മൻമോഹൻ സിങ്ങിന്റെ ആരോ​ഗ്യനിലയെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എത്തിയപ്പോൾ വീട്ടുകാരുടെ എതിർപ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മൻമോഹൻ സിങ്ങിന്റെ മുറിയിൽ കയറിയതാണ് വിവാദമാകുന്നത്.
Advertisment
/sathyam/media/post_attachments/UZ7SDUxopNKyO9Hl2GM1.jpg)
ഫോട്ടോഗ്രഫർ പുറത്തുപോകണമെന്ന് മൻമോഹന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോട്ടോ​ഗ്രാഫർ പുറത്ത് പോകാൻ കൂട്ടാക്കത്തതിൽ അമ്മ ദുഃഖിതയാണെന്നു മൻമോഹന്റെ മകൾ ധമൻദീപ് സിങ് പറഞ്ഞു.
കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമൻദീപ് പറഞ്ഞു. മൻമോഹനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം ഉയർന്നതോടെ പിന്നീടു പിൻവലിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us