Advertisment

എയിംസിൽ ചികിത്സയിൽ കഴിയുന്ന മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി എത്തിയത് ഫോട്ടോഗ്രാഫറേയും കൂട്ടി; കാഴ്ചമൃഗങ്ങളല്ലെന്ന് മകള്‍

New Update

ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി എത്തിയത് ഫോട്ടോഗ്രാഫറേയും കൂട്ടി.മൻമോഹൻ സിങ്ങിന്റെ ആരോ​ഗ്യനിലയെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എത്തിയപ്പോൾ വീട്ടുകാരുടെ എതിർപ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മൻമോഹൻ സിങ്ങിന്റെ മുറിയിൽ കയറിയതാണ് വിവാദമാകുന്നത്.

Advertisment

publive-image

ഫോട്ടോഗ്രഫർ പുറത്തുപോകണമെന്ന് മൻമോഹന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോട്ടോ​ഗ്രാഫർ പുറത്ത് പോകാൻ കൂട്ടാക്കത്തതിൽ അമ്മ ദുഃഖിതയാണെന്നു മൻമോഹന്റെ മകൾ ധമൻദീപ് സിങ് പറഞ്ഞു.

കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമൻദീപ് പറഞ്ഞു. മൻമോഹനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം ഉയർന്നതോടെ പിന്നീടു പിൻവലിച്ചു.

 

manmohan singh
Advertisment