ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്, മറ്റു മുതിര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് മന്മോഹന് സിംഗ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
/sathyam/media/post_attachments/I7VU3wtSdJI8aSRDKrCS.jpg)
നേരത്തെ ആസാമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മന്മോഹന് സിംഗ്. കഴിഞ്ഞ ജൂണില്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെയാണ് സംസ്ഥാനത്തു നിന്നും രാജ്യസഭയില്‍ ഒരു ഒഴിവ് വന്നത്.
തന്നെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് തന്റെ പേര് നിര്‍ദേശിച്ചതിന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനോടും സഭയിലെ മറ്റ് അംഗങ്ങളോടും നന്ദിയുണ്ടെന്ന് മന്മോഹന് പറഞ്ഞു. ദുഖകരമായ ഒരു സാഹചര്യത്തിലാണ് രാജസ്ഥാനില്‍ ഒരു രാജ്യസഭ സീറ്റ് ഒഴിവ് വന്നത്. മദന്‍ലാല്‍ സൈനിയുടെ കുടുംബത്തെ തന്റെ ദുഖം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.