Advertisment

മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പിടിയില്‍; ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു

New Update

മാന്നാര്‍: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലാണ്. ഫഹദിനു പുറമേ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായി.

Advertisment

publive-image

ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സംഘത്തിന് പ്രാദേശികമായി സഹായം നൽകിയ മറ്റു ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഇറക്കിവിട്ടു. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് തെളി‌‍ഞ്ഞിരുന്നു.

kidnap case mannar kidnap case
Advertisment