മാ​ന്നാ​റി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, March 5, 2021

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഗു​ണ്ടാ നേ​താ​വ് കോ​ട്ട​യം സ്വ​ദേ​ശി ഷം​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ബി​ന്ദു​വി​നെ വീ​ട്ടി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ഷം​സി​ന്‍റെ സം​ഘ​ത്തി​നാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ബി​ന്ദു​വും. ധാ​ര​ണ തെ​റ്റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബി​ന്ദു​വി​നെ ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. നേ​ര​ത്തെ, കേ​സു​മ​യി ബ​ന്ധ​പ്പെ​ട്ട് ഷം​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

×