ജെ സി ജോസഫ്
Updated On
New Update
/sathyam/media/post_attachments/JNCt48G57RGTTA6YZSfm.jpg)
പനജി: അര്‍ബുദ ബാധിതനായി ചികിത്സയിലുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പരീഖറെ എയിംസിലാണ് പ്രവേശിപ്പിച്ചത്.
Advertisment
ഡോക്ടര്‍ അതുല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഏതാനും ദിവസങ്ങള്‍ പരീഖര്‍ ചികിത്സയിലുണ്ടാകുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മനോഹര്‍ പരീഖര്‍ക്ക് അര്‍ബുദബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലും അമേരിക്കയിലുമായി മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പരീഖര്‍ ഗോവയില്‍ തിരിച്ചെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us