പത്താം വിവാഹവാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍

ഫിലിം ഡസ്ക്
Tuesday, March 2, 2021

വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. ഫേസ്ബുക്കില്‍ ആശയ്ക്ക് ഒപ്പമുള്ള ചിത്രവും ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി… ആഘോഷമില്ല….

പകരം പ്രാര്‍ത്ഥന മാത്രം Love you asha…’ .- ഭാര്യയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച്‌ മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

×