തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനാവാനായി സിപിഎം സഹയാത്രികനായ അഡ്വ മനോജ് കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജം. 2015 മുതല്‍ 2020 വരെ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴില്‍ ക്ലാസെടുത്തിട്ടേ ഇല്ലെന്ന് വിവരാവകാശ രേഖ. പെണ്‍കുട്ടികള്‍ക്ക് ഐസിഡിഎസിന് കീഴില്‍ ക്ലാസ് എടുത്തെന്നായിരുന്നു അവകാശ വാദം.
/sathyam/media/post_attachments/Uffd0z0eeP3qAiCw8jT4.jpg)
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മനോജ് കുമാര്‍ ഇത്തരത്തില്‍ ക്ലാസെടുത്തില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി. സിപിഎം സഹയാത്രികനായ ഇദ്ദേഹത്തിന്റെ നിയമനം വന്‍ വിവാദമായിരുന്നു.
യോഗ്യരായ നിരവധി പേരെ മറികടന്നാണ് ഇദ്ദേഹത്തിന് നിയമനം നല്‍കിയതെന്നായിരുന്നു വിവാദത്തിന് കാരണമായത്. മനോജ് കുമാറിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി ഇദ്ദേഹത്തെ പരമയോഗ്യന്‍ എന്നാണ് വിശേഷിപ്പിച്ചത്.
യോഗ്യത തെളിയിക്കാന്‍ മനോജ് കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത് വ്യാജരേഖയാണെന്ന വിവരം പുറത്തുവന്നതോടെ, ഇത് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണോ, അല്ലയോ എന്ന ചോദ്യവും ഉയര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us