മന്‍സൂരിന്റെ കൊലക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി: ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

New Update

കണ്ണൂര്‍: പാനൂരിലെ യൂത്തു ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂരിന്റെ കൊലക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

Advertisment

publive-image

ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം. ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമനാവും കേസ് അന്വേഷിക്കുക. അന്വേഷണ ചുമതലയിലുള്ള ഡിവൈഎസ്പി കെ. ഇസ്മായില്‍ സിപിഎം ചായ്‌വുള്ള വ്യക്തിയാണെന്ന യുഡിഎഫ് ആരോപണത്തിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റുന്നത്.

കേസില്‍ ഇന്നലെയും ഇന്നുമായി മൂന്നു പ്രതികള്‍ക്കൂടി പിടിയിലായി. കേസ്ലെ രണ്ടാം പ്രതി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ഇതിലും യുഡിഎഫ് ദുരൂഹത ആരോപിക്കുകയാണ്.

Advertisment