New Update
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സുറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാന യോഗം ചേരും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11 ന് ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Advertisment
മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമ സംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സമാധാന യോഗം ചേരുന്നത്. മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമമുണ്ടായിരുന്നു.
പാനൂരിലെ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയാണ് ലീഗ് അക്രമം നടന്നത്. പാനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികളും തീവെച്ചു.