Advertisment

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തിയാല്‍ ബന്ദിയാക്കിയ ജവാനെ വിട്ടയക്കാന്‍ തയ്യാറെന്ന് മാവോയിസ്റ്റുകള്‍

New Update

രായ്പൂര്‍: ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചതായി വിവരം ലഭിച്ചു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു.

Advertisment

publive-image

ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചര്‍ച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു.

പരിശോധനകളും ശക്തമാക്കി. ഇതേ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയാറാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്. സംഭവ സ്ഥലമായ റായ്പൂര്‍ വന മേഖലയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത തുടരുകയാണ്.

maoist attack sukma maoist attack
Advertisment