Advertisment

തെലങ്കാനയിലെ മുലുഗുവിൽ ഗ്രേഹൗണ്ട് സേനയുമായി ഏറ്റുമുട്ടൽ, മൂന്ന് ഉന്നത മാവോയിസ്റ്റ്‌ നേതാക്കൾ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു എസ്‌എൽ‌ആറും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തു; ഹിദ്മലു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉൾപ്പെട്ടവരെന്ന് സംശയം

New Update

വാറങ്കൽ/മുളുഗു: തെലങ്കാന സംസ്ഥാനത്തെ മുലുഗു ജില്ലയുടെയും ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബിജാപൂർ ജില്ലയുടെയും അതിർത്തിയിൽ പോലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഉന്നത മാവോയിസ്റ്റ്‌ നേതാക്കൾ കൊല്ലപ്പെട്ടു.

Advertisment

publive-image

മുലുഗു ജില്ലയിലെ വസേഡു മണ്ഡലത്തിലെ പേരൂർ പോലീസ് സ്റ്റേഷന്റെ അധീനതയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് ഏടൂർനഗരം എഎസ്പി ഗൗഷ് ആലം ‘തെലങ്കാന ടുഡേ’യോട് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു എസ്‌എൽ‌ആറും രണ്ട് എകെ 47 തോക്കുകളും പോലീസ് കണ്ടെടുത്തു . ഡിസിഎം കേഡറോ അതിൽ കൂടുതലോ ഉള്ള മാവോയിസ്റ്റുകളോ മദ്വി ഹിദ്മ എന്ന ഹിദ്മലു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉൾപ്പെട്ടവരോ ആണ് ഇവരെന്ന് സംശയിക്കുന്നതായി എഎസ്പി പറഞ്ഞു .

publive-image

ഏറ്റുമുട്ടലിൽ ഹിഡ്മയും കൊല്ലപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ മൃതദേഹങ്ങൾ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ എഎസ്പി കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഫസ്റ്റ് മിലിട്ടറി പ്ലാറ്റൂണിന്റെ കമാൻഡറുമായ ഹിദ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തെലങ്കാനയിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.

 

maoist attack
Advertisment