Advertisment

മരട് ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നിരാഹാരമിരിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊ​ച്ചി: വാ​സ​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ള്‍ തി​രു​വോ​ണ ദി​വ​സ​മാ​യ ബുധനാഴ്ച ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നി​രാ​ഹാ​ര​സ​മ​ര പ്ര​ഖ്യാ​പ​നം.

Advertisment

publive-image

ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യു​ള്ള കോ​ട​തി ഉ​ത്ത​ര​വ് നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും ഫ്ളാ​റ്റ് വി​ട്ടു പോ​കി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കു നി​യ​മ പ​രി​ര​ക്ഷ ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​ന്തു വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ ഉ​ട​മ​ക​ള്‍ ന​ല്‍​കു​ന്ന തി​രു​ത്ത​ല്‍ ഹ​ര്‍​ജി 20നു ​സു​പ്രീം​കോ​ട​തി​യി​ല്‍ പ​രി​ഗ​ണ​ന​യ്ക്കു വ​രും. നി​യ​മ​വി​രു​ദ്ധ​മാ​യി നി​ര്‍​മി​ച്ച​തി​നാ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​ക​ള​യ​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​ത്ത​ര​വ് 20 ന​കം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ 23നു ​സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Advertisment