New Update
Advertisment
ബ്യൂനസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അതിവേഗം സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍.
സന്ദര്‍ശകരോട് മറഡോണ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതായി അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യു പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നിലവില്‍ മറഡോണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറഡോണ വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയിലേക്കോ വെനസ്വേലയിലേക്കോ പോയേക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ മത്യാസ് മോർല നിഷേധിച്ചു.