കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകള്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു.
/sathyam/media/post_attachments/Wsk83b19ouqhjZJtaIYo.jpg)
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ താല്‍ക്കാലിക പുനരധിവാസം വേണ്ടവര്‍ അപേക്ഷിക്കണമെന്നു മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും തന്നെ അപേക്ഷ ഉന്നയിച്ചില്ല.
തുടര്‍ന്ന്, താല്‍ക്കാലിക പുനരധിവാസം ആര്‍ക്കും വേണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. 375 കുടുംബങ്ങളാണ് അഞ്ച് ഫളാറ്റുകളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ളാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല.