കൊച്ചി: മരട് ഫ്ലാറ്റ് കേസിലെ നാലാം പ്രതി ജയറാം നായിക്ക് വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയറാം നായിക്കിനെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .
/sathyam/media/post_attachments/Kg5lB29xpASyxZdhPVa3.jpg)
മരടിലെ മുന്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായിരുന്നു ജയറാം നായിക്ക്. കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെയും ജൂനിയര്‍ സൂപ്രണ്ട് പി വി ജോസഫിനെയും ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തിരുന്നു.
നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് മരട് പഞ്ചായത്ത് മുന്‍ യു.ഡി ക്ലര്‍ക്കായിരുന്ന ജയറാം നായികാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളും ജയറാമാണ് സൂക്ഷിച്ചിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.