New Update
മറാത്തി നടന്‍ ജയറാം കുല്‍ക്കര്‍ണി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ പൂനെയിലായിരുന്നു അന്ത്യം.
Advertisment
സോളാപൂര്‍ ജില്ലയിലെ ബാര്‍ഷി തഹസില്‍ ജനിച്ച കുല്‍ക്കര്‍ണി, ചാല്‍ റീ ലക്‌സിയ മുംബൈല, ആഷി ഹായ് ബന്‍വബന്‍വി, രംഗത്ത് സംഗത്ത് എന്നിവയുള്‍പ്പെടെ 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ അവസാന ചിത്രം ഖേല്‍ ആയുഷ്യാച അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഭിനയരംഗത്ത് എത്തുന്നതിനുമുമ്പ്, കുല്‍ക്കര്‍ണി പൂനെയിലെ ആകാശവാണിയില്‍ ജോലി ചെയ്തിരുന്നു.