കുവൈറ്റ് : കുവൈറ്റ് മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭയായ ഭരണാധികാരികളില്‍ ഒരാളായ മറിയം അഖീഖ് കുവൈറ്റിന്റെ പുതിയ ധനമന്ത്രി. ഡോ. നായിഫ് അൽ ഹജ്റുഫ് രാജിവെച്ച ഒഴിവിലേക്കാണ് മറിയം അഖീലിയുടെ നിയമനം .
/sathyam/media/post_attachments/9p7K4FTjK0dNmzl5etvU.jpg)
നിലവിൽ ആസൂത്രണ കാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇവർക്ക് ധനവകുപ്പിന്റെകൂടി അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ധനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച ഡോ. നായിഫ് അൽ ഹജ്റുഫ് ജി.സി.സി സെക്രട്ടറി ജനറൽ ആയി നിയമിക്കപ്പെട്ടേക്കും . 2011 മുതൽ ഈ ചുമതല വഹിക്കുന്ന അബ്ദുല്ലത്തീഫ് അൽ സയാനി ചുമതലയൊഴിയുമ്പോള്‍ നായിഫ് അൽ ഹജ്റുഫ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ വരുമാനം കുറഞ്ഞതിനെ തുടർന്ന് സാമ്പത്തിക രംഗത്ത് രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് മറിയം അഖീൽ ധനമന്ത്രി സ്ഥാനം ഏൽക്കുന്നത്.
ആസൂത്രണ കാര്യ, മന്ത്രിയെന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനമാണ് മറിയം അഖീഖ് കാഴ്ചവെച്ചത്. റിയാദ് അദസാനി എം.പി സമർപ്പിച്ച കുറ്റവിചാരണ നോട്ടീസ് നവംബർ 12ന് ചർച്ച ചെയ്യാനിരിക്കെയായിരുന്നു മന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫിന്റെ രാജി.