കൊച്ചി മറൈന്‍ ഡ്രൈവില്‍ വൃദ്ധന്‍ മരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 19, 2020

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ കായലോരത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്പുംപടി സ്വദേശി ശങ്കുണ്ണിയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന ശങ്കുണ്ണി ഉറക്കത്തിനിടയില്‍ കായലില്‍ വീണതാകാം എന്നാണ് പോലീസ് നിഗമനം.

ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ശങ്കുണ്ണിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

×