റിയാദ് : വിദ്യര്‍ത്ഥിയുടെ വെടിയേറ്റ് മരിച്ച ഈജിപ്ഷ്യന്‍ അധ്യാപകന്‍റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു സുലൈലിലെ സ്വകാര്യ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തുവന്ന ഹാനി അബ്ദുല്‍തവ്വാബ് (35) ആണ് കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/aIFptsBQb7iyZq9bprQV.jpg)
വിദ്യാര്‍ഥികളില്‍ ഒരാളുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് അധ്യാപകനു നേരെ വെടിവെപ്പുണ്ടായത്. പതിനാലു വയസ് പ്രായമുള്ള ബാലനാണ് പ്രതി. ക്രിമിനല്‍ നടപടിക്രമ നിയമവും ജുവനൈല്‍ നിയമവും അനുസരിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോള്‍. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യപ്രതിയായ വിദ്യാര്‍ഥിയുടെ സഹോദരനെയും സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ റിയാദ് ജുവനൈല്‍ ഹോമില്‍ അടച്ചിരിക്കുകയാണ്.
പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് കുറഞ്ഞതില്‍ സംതൃപ്തനല്ലാതിരുന്ന വിദ്യാര്‍ഥി ഇതേ ചൊല്ലി അധ്യാപകനുമായി വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇതിനു ശേഷം പതിനാറുകാരനായ സഹോദരനൊപ്പം വിദ്യാര്‍ഥി സ്‌കൂളിനു പുറത്തു കാത്തുനില്‍ക്കുകയും സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ അധ്യാപകന്റെ ശിരസ്സിന് നിറയൊഴിക്കുകയുമായിരുന്നു. പിന്‍വശത്തു നിന്നാണ് അധ്യാപകന്റെ ശിരസ്സിനു നേരെ വിദ്യാര്‍ഥി നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ സുലൈലില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി റിയാദ് അല്‍ഈമാന്‍ ആശുപത്രിയി ലേക്ക് മാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയോളം റിയാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മരണവുമായി മല്ലടിച്ച ഹാനി അബ്ദുല്‍തവ്വാബ് കഴിഞ്ഞ ദിവസമാണ് മരണപെട്ടത്.
സുലൈലിലെ ദലീലുത്തഅല്ലും സ്‌കൂള്‍ അധ്യാപകനായ ഹാനി അബ്ദുല്‍തവ്വാബിന് ഭാര്യയും രണ്ടു ചെറിയ മക്കളുമുണ്ട്. സൗദി നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കുറ്റവാളികള്‍ക്ക് സൗദിയിലെ നിയമം അനുസരിച്ച ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഈജിപ്ഷ്യന്‍ കുടിയേറ്റ, പ്രവാസികാര്യ മന്ത്രി നബീല മക്‌റം പറഞ്ഞു. .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us