രാജ്യത്തെ ആദ്യ 'സോളോഗാമി'ആകാനൊരുങ്ങി ഗുജറാത്തുകാരിയായ 24കാരി; വിവാഹം ജൂണ്‍ 11ന്, പക്ഷേ വരനുണ്ടാകില്ല; വരാനിരിക്കുന്ന വിചിത്ര വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ..!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വഡോദര: മറ്റേതൊരു വധുവിനെയും പോലെ 24-കാരിയായ ക്ഷമാ ബിന്ദുവും കാത്തിരിക്കുകയാണ്. ജൂണ്‍ 11ന് നടക്കുന്ന തന്റെ വിവാഹത്തിനായി. എന്നാല്‍ ഈ വിവാഹത്തിന് വരന്‍ ഉണ്ടാവുകയുമില്ല. ഈ വിവാഹത്തിന്റെ പ്രത്യേകത എന്തെന്നാല്‍ വധു സ്വയം തന്നെ തന്നെ വിവാഹം കഴിക്കുന്നു എന്നതാണ്‌.

Advertisment

publive-image

എല്ലാ പരമ്പരാ​ഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങ് നടക്കുക. എന്നാൽ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു'-ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.

“സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു.

മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും ‌യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ ‌യാത്ര ​ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ ബിന്ദു.

Advertisment